/indian-express-malayalam/media/media_files/uploads/2022/12/Court.jpg)
Representative Image
തൊടുപുഴ: ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. 14 വയസുള്ള സഹോദരിയെ പീഡിപ്പിച്ച കേസില്‍ മരണംവരെ തടവും മറ്റുകേസുകളിലായി 92 വര്‍ഷം തടവും അൻപതുകാരനായ പ്രതിക്ക് വിധിച്ചിട്ടുണ്ട്.
2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് മാതൃസഹോദരീ ഭർത്താവ് കൊലപ്പെടുത്തിയത്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിനുശേഷമാണ് പെൺകുട്ടിയെ ഏലത്തോട്ടത്തിൽ വച്ച് ഇയാൾ പീഡിപ്പിച്ചത്.
കുടുംബ വഴക്കും അതിർത്തി തർക്കവുമായിരുന്നു ആക്രമണ കാരണം. പ്രതിയുമായി ഭാര്യ വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഭാര്യയുടെ സഹോദരിയും അമ്മയുമാണ് ഇതിനു കാരണമെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വെള്ളത്തൂവൽ പൊലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us