scorecardresearch

കിളിമാനൂരിലെ അപകടമരണം: വാഹനം നിര്‍ത്താതെ പോയ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് 59 കാരനെ ഇടിച്ചതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് 59 കാരനെ ഇടിച്ചതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

author-image
WebDesk
New Update
Kilimanoor Accident

ഇടിച്ചത് അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: കിളിമാനൂരിൽ 59 കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ, വാഹനം നിര്‍ത്താതെ പോയ പാറശാല എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ പി. അനില്‍കുമാറിനെതിരെ ദക്ഷിണമേഖലാ ഐജി എസ്.ശ്യാംസുന്ദര്‍ ആണ് നടപടി എടുത്തത്. അനിൽ‍കുമാർ നിലവിൽ ഒളിവിലാണ്.

Advertisment

ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അനിൽകുമാറിനെതിരെ കിളിമാനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു.

Also Read: വ്യാജ മാലമോഷണക്കേസ്: ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

സെപ്റ്റംബര്‍ ഏഴാം തീയതി പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ഇടിച്ച ശേഷം കാർ നിർത്താതെ പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ രക്തം വാർന്ന് കിളിമാനൂർ സ്വദേശി രാജൻ മരിക്കുകയായിരുന്നു.  

Advertisment

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

Also Read: ശബരിമല സ്വർണപ്പാളി വിവാദം; അറ്റകുറ്റപ്പണി തുടരാമെന്ന് ഹൈക്കോടതി; രേഖകളില്‍ അവ്യക്തത

സംഭവശേഷം ഇതുവരെ എസ്എച്ച്ഒ അനിൽകുമാർ പാറശാലയിൽ ജോലിക്ക് എത്തിയിട്ടില്ല. അപകടത്തിന് പിന്നാലെ ബെംഗളൂരുവിൽ കേസ് അന്വേഷണത്തിനായി പോയിരുന്നു. സംഭവത്തെക്കുറിച്ച് ഡിവൈഎസ്‌പി തലത്തിൽ അന്വേഷണം നടത്തും. കിളിമാനൂർ പൊലിസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കാറിന്‍റെ നമ്പർ ദൃശ്യമായിരുന്നില്ല. തുടര്‍ന്ന് തിരുവല്ലം ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സി ഐയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്.

Read More: ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉടൻ? യുഎസ് പ്രതിനിധികൾ നാളെ ഡൽഹിയിലെത്തുമെന്ന് വാണിജ്യ മന്ത്രാലയം

Police Suspended

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: