വയനാട്: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ റോഡ്) 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചതായി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു.
ഇന്ന് ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്. നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
പിന്നീട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്ന് കണ്ടത്. ഫോറസ്റ്റ് ക്ലിയറൻസ്, സർക്കാർ ഭരണാനുമതി എന്നിവ ലഭിച്ചാൽ നിർമ്മാണ നടപടികളിലേക്ക് കടക്കാനാവും.
Also Read: ഈ വര്ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന്; അയ്മനത്തില് മനംനിറഞ്ഞ് ലോകം