scorecardresearch

ജി സുധാകരന്റെ കിഫ്ബി പരാമര്‍ശം; സഭ ബഹളമയം, പ്രതിപക്ഷം ഇറങ്ങിപ്പോയി

വിഷയം അടിയന്തിരപ്രമേയത്തിന് പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി

വിഷയം അടിയന്തിരപ്രമേയത്തിന് പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Assembly, കേരള നിയമസഭ, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Pinarayi Vijayan, പിണറായി വിജയന്‍, UDF, യുഡിഎഫ്, CPM, സിപിഎം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിനായി ധനമന്ത്രി തോമസ് ഐസക് വിഭാവനം ചെയ്ത കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) തരികിട പരിപാടിയാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

Advertisment

എന്നാല്‍ വിഷയം അടിയന്തിരപ്രമേയത്തിന് പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. സ്പീക്കര്‍ നിഷ്പക്ഷനല്ലേയെന്ന് ചെന്നിത്തല ചോദിച്ചു. തുടര്‍ന്ന് തുടര്‍ന്ന് ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്ന സ്പീക്കര്‍ ഉറപ്പു നല്‍കി. എന്നാല്‍ സബ്മിഷന്‍ പ്രാധാന്യത്തോടെ എടുത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടു.

ബജറ്റിന് വെളിയില്‍ നിന്നും വായ്പയെടുക്കുന്ന പരിപാടിയാണ് കിഫ്ബിയെന്നും കഴിഞ്ഞ ദിവസം സുധാകരന്‍​ പറഞ്ഞിരുന്നു. തുടര്‍ന്ന് ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് വാര്‍ത്തയെന്ന് പറഞ്ഞ് സുധാകരന്‍ പ്രസ്താവന നിഷേധിച്ചു.

G Sudhakaran Pinarayi Vijayan Assembly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: