തിരുവനന്തപുരം: കിഫ്ബിക്കെതിരായ മന്ത്രി ജി.സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കിഫ്ബി തന്നെ രംഗത്ത്. ധനലഭ്യതയ്ക്കൊപ്പം ഗുണനിലവരം ഉറപ്പാക്കലും തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കിഫ്ബി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ ആരോപണം.

ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിൽ തന്നെ ഇൻസ്‌പെക്ഷൻ അതോറിറ്റി(സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ഇൻസ്‌പെക്ഷൻ അതോറിറ്റിക്ക് പദ്ധതികൾ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ നിയമം നൽകുന്നുവെന്നും കിഫ്ബി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പിഡബ്ല്യുഡിക്ക് ഒന്നും ചെയ്യാനില്ല. പിഡബ്ല്യുഡി എൻജിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുമെന്നും മന്ത്രി ആരോപിച്ചിരുന്നു. കിഫ്ബിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ രാക്ഷസനെപ്പോലെയാണെന്നും മന്ത്രി പറഞ്ഞു.

Also Read: പാലാരിവട്ടം പാലം: സർക്കാർ അനുമതി നൽകിയില്ല, ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം പാതിവഴിയിൽ

”കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളില്‍ പിഡബ്ല്യുഡി മനസ്സിലാക്കേണ്ടതും മനസ്സിലാക്കാത്തതുമായ ഒരു കാര്യം ഞാനിപ്പോള്‍ പറഞ്ഞുതരാം. നിങ്ങള്‍ക്കിതിലൊന്നും ചെയ്യാനില്ല. നിങ്ങളെന്ത് ചെയ്താലും കിഫ്ബിയിലിരിക്കുന്ന ഉദ്യോഗസ്ഥരത് വെട്ടും. പദ്ധതി വിഴുങ്ങാന്‍ ഇരിക്കുന്ന ബകനെപ്പോലെയാണ് അവിടത്തെ ഉദ്യോഗസ്ഥര്‍. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്ത് പദ്ധതി കൊടുത്താലും കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ തളളുന്ന സ്ഥിതിയാണ്. ഫിനാന്‍സ് ഉദ്യോഗസ്ഥരെ പിഡബ്‌ള്യുഡിയ്ക്ക് അകത്ത് നിയമിക്കണം നിങ്ങൾ. അത് ചെയ്യില്ലല്ലോ. ഫിനാന്‍സിലെ ഉദ്യോഗസ്ഥര്‍ പാരാവാരം പോലത്തെ സ്ഥലത്ത് എവിടേലുമല്ലല്ലോ പോയി ഇരിക്കണ്ടത്” ജി.സുധാകരന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.