തിരുവനന്തപുരം: കിഫ്ബിയ്‌ക്കെതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സുതാര്യമാണെന്നും ഓണ്‍ ലൈനായി വിവരങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും ഐസക് പറഞ്ഞു.

പ്രതിപക്ഷ നേതാവിന് എന്ത് വിശദീകരണം വേണമെങ്കിലും നല്‍കാമെന്നും കിഫ്ബിയുടെ സിഇഒ കാര്യങ്ങള്‍ നേരില്‍ വിശദീകരിക്കുമെന്നും ഐസക് വ്യക്തമാക്കി. അത് പോര എന്നാണെങ്കില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: കെഎസ്ഇബി ട്രാൻസ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾ

കിഫ്ബിയേക്കാള്‍ സുതാര്യമായ ഏത് പദ്ധതിയാണ് കേരളത്തില്‍ വേറെയുള്ളതെന്നും അദ്ദേഹം ചോദിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ പദ്ധതികളില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപണമുന്നയിച്ചിരുന്നു. അതിനു പിന്നാലെ മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ചോദ്യങ്ങള്‍.

ഇതിനു മറുപടിയുമായാണ് ധനമന്ത്രി വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കിഫ്ബി വായ്പ, കെ.എസ്.ഇ.ബി പദ്ധതികളുടെ എസ്റ്റിമേറ്റ്, ടെന്‍ഡര്‍ നടപടി, ട്രാന്‍സ്ഗ്രിഡ് പദ്ധതികള്‍ക്ക് താത്കാലിക അംഗീകാരം നല്‍കിയത് തുടങ്ങി പത്ത് ചോദ്യങ്ങളാണ് പ്രതിപക്ഷനേതാവ് ചോദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.