scorecardresearch
Latest News

അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയതല്ല; പിടിയിലായത് കാമുകനൊപ്പം

കാസര്‍ഗോഡ് ചിറ്റാരിക്കല്‍ വെളളടുക്കത്ത് നിന്നുമാണ് ഇന്നു രാവിലെ പത്തരയോടെ അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്

അമ്മയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയതല്ല; പിടിയിലായത് കാമുകനൊപ്പം

കാസര്‍ഗോഡ്: അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കാമുകനുമായുള്ള ഒളിച്ചോട്ടത്തിന് ആസൂത്രണം ചെയ്തതെന്ന് പൊലീസ്. കാണാതായ മനുവിന്റെ ഭാര്യ മീനു കൃഷ്ണ (23), മകന്‍ സായി കൃഷ്ണ (3) എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഇന്നു രാവിലെ 10.30നാണ് സംഭവം.

കാസര്‍ഗോഡ് ചിറ്റാരിക്കല്‍ വെളളടുക്കത്ത് നിന്നുമാണ് ഇന്നു രാവിലെ പത്തരയോടെ അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്. മനുവിന്റെ ഭാര്യ മീനു കൃഷ്ണ (23), മകന്‍ സായി കൃഷ്ണ (3) എന്നിവരെയാണ് പട്ടാപ്പകല്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

മെക്കാനിക്കാണ് മനു. രാവിലെ ജോലിക്കു പോയതായിരുന്നു. രാവിലെ പത്തുമണിക്ക് ഫോണില്‍ വിളിച്ച് തന്നെ ചിലര്‍ ആക്രമിക്കുന്നതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും മീനു പറഞ്ഞു. ഇതിനുപിന്നാലെ ഫോണ്‍ കട്ടായി. മനു തിരികെ വീട്ടില്‍ എത്തിയപ്പോഴേക്കും മീനുവിനെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.

ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സിഐ എം.സുനില്‍കുമാര്‍ ചിറ്റാരിക്കാല്‍ എസ്ഐ രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് അമ്മയേയും കുഞ്ഞിനേയും കോഴിക്കോട് വച്ച് കണ്ടെത്തിയത്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kidnapping of mother and son from kasargod was part of plan says police