/indian-express-malayalam/media/media_files/2025/12/02/mallikarjun-kharge-2025-12-02-10-43-55.jpg)
ഫയൽ ഫൊട്ടോ
ഡല്‍ഹി: ഗാന്ധി കുടുംബത്തിന്റെ പേര് അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇ.ഡി) വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും, മാതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധിക്കുമെതിരെ പുതിയ കേസ് ഫയൽ ചെയ്തതിനു പിന്നാലെയാണ് ഖാർഗെയുടെ വിമർശനം.
രാഷ്ട്രീയ പകപോക്കലിനെയും വേട്ടയാടാനുള്ള ശ്രമങ്ങളെയും നീതിന്യായ വ്യവസ്ഥ മറികടക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഖാർഗെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. 'പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം, ഗാന്ധി കുടുംബത്തിനെതിരെ കോൺഗ്രസ് പാർട്ടിയെ ലക്ഷ്യം വച്ചുള്ള പഴയ കേസിൽ പെട്ടെന്ന് ഒരു പുതിയ എഫ്‌ഐആർ. കാരണം മോദി സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പുതിയ ആരോപണങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. വസ്തുതകൾ ദുർബലമായപ്പോൾ, നാടകീയമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. എതിരാളികളെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം,' ഖാർഗെ പ്രതികരിച്ചു.
Also Read: നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഇഡി
ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് രാഹുലിനും സോണിയയ്ക്കുമെതിരെ കേസെടുത്തത്. ഇ.ഡി നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നിനായിരുന്നു കേസെടുത്തതെന്നാണ് വിവരം. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടായെന്നാണ് ആരോപണം. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പം മറ്റ് മൂന്നുപേര്‍ക്കും മൂന്ന് കമ്പനികള്‍ക്കുമെതിരെ കേസെടുത്തിരുന്നു.
ജേണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍, ഡോട്ടക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുളള ഡോട്ടക്‌സ് എന്ന ഷെല്‍ കമ്പനി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാന സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സായ യങ് ഇന്ത്യയ്ക്ക് ഒരുകോടി രൂപ കൈമാറിയതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Read More: സൈബർ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്മാർട്ട്ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us