കൊച്ചി: കോഴിക്കോട്ടെ നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സേവനം നടത്താൻ അപേക്ഷിച്ച കഫീൽ ഖാൻ കേരളത്തിലെത്തില്ല. കേരളത്തിലേക്ക് യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇദ്ദേഹത്തോട് വരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ഇദ്ദേഹം ഇന്ന് കേരളത്തിൽ എത്തുമെന്നായിരുന്നു വിവരം. എന്നാൽ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) നിന്നുളള വിദഗ്‌ധ സംഘം എത്തിയതിനാൽ കഫീൽ ഖാനോട് വരേണ്ടതില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കഫീൽ ഖാനോട് വരേണ്ടതില്ലെന്ന് അറിയിച്ചത്.

നേരത്തെ ഇദ്ദേഹം ട്വിറ്റർ വഴിയാണ് കേരളത്തിൽ സേവനം നടത്താൻ താത്പര്യമുണ്ടെന്ന് അറിയിച്ചത്. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലമായി പ്രതികരിച്ചിരുന്നു. ഇന്നായിരുന്നു അദ്ദേഹം കേരളത്തിൽ എത്തേണ്ടിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.