Latest News

അധിനിവേശ ജീവജാലങ്ങളെ നിയന്ത്രിക്കാനുള്ള യു എൻ സമിതിയിൽ ഡോ. ടി വി സജീവ്

അധിനിവേശ ജീവജാലങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള മുപ്പത്തിമൂന്ന് രാജ്യങ്ങളുള്‍പ്പെടുന്ന ശൃംഖലയാണ് എ പി എഫ് ഐ എസ് എന്‍. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല

tv sajeev kfri,APFISN
dr. TV sajeev

ഏഷ്യ- പസഫിക് ഫോറസ്റ്റ് ഇന്‍വേസീവ് സ്പീഷിസ് നെറ്റ്‌വര്‍ക്ക് (APFISN) ന്റെ രാജ്യാന്തര പ്രതിനിധിയായി കെ എഫ് ആര്‍ ഐ യിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവിനെ നിയമിച്ചു. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് ഡോ. ടി വി സജീവിനെ നിര്‍ദ്ദിഷ്ട ചുമതലയിലേക്ക് നിര്‍ദ്ദേശിച്ചത്.

അധിനിവേശ ജീവജാലങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള മുപ്പത്തിമൂന്ന് രാജ്യങ്ങളുള്‍പ്പെടുന്ന ശൃംഖലയാണ് എ പി എഫ് ഐ എസ് എന്‍. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല ഓരോ അംഗ രാജ്യങ്ങളിലെയും അധിനിവേശജീവജാലങ്ങളെ കുറിച്ച് പഠിക്കുകയും അവയുടെ വ്യാപനം നിയന്ത്രിക്കുകയും ചെയ്യുന്നതിനോടൊപ്പം അവയെ നേരിടാനായുള്ള സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുകയും ചെയ്യും. ജൈവാധിനിവേശത്തെ നേരിടാനുള്ള മനുഷ്യ വിഭവശേഷി നിർമ്മിക്കാൻ ഓരോ അംഗ രാജ്യങ്ങളെയും സഹായിക്കുക എന്നതും ഈ സംഘടനയുടെ ഉത്തരവാദിത്തമാണ്.

കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററിന്റെ ചുമതല നിലവിൽ ഡോ.സജീവിനാണ്. ഏഷ്യാ – പസഫിക് മേഖലയിലുള്ള എല്ലാ ജൈവ അധിനിവേശങ്ങളെയും പ്രതിരോധിക്കാനും പഠിക്കാനുമുള്ള സാങ്കേതിക പിന്തുണ നല്‍കുക, ഈ പഠനങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുക എന്നതു കൂടി സജീവിന്റെ പുതിയ ചുമതലകളില്‍ ഉള്‍പ്പെടും.

അധിനിവേശസസ്യജാലങ്ങൾ കയ്യടക്കിയ പശ്ചിമഘട്ടത്തിലെ പുൽമേടുകൾ തിരിച്ചു പിടിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നോഡൽ സെന്റർ ആരംഭിച്ചു കഴിഞ്ഞു. വയനാട്ടിലും ബന്ദിപ്പൂരിലും പെരിയാർ കടുവ സങ്കേതത്തിലും വ്യാപകമായ, തദ്ദേശ സസ്യങ്ങളെ ഇല്ലാതാക്കുന്ന മഞ്ഞക്കൊന്നയുടെ വ്യാപനം തടയുവാനുള്ള ഗവേഷണം അതിന്റെ അവസാന ഘട്ടത്തിലാണ്.

ഇന്ത്യയിൽ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധി സൃഷ്ടിച്ച ആഫ്രിക്കന്‍ അധിനിവേശ ജീവിയായ ആഫ്രിക്കന്‍ ഒച്ചിന്റെയും മെക്‌സിക്കോയില്‍ നിന്നും എത്തിപ്പെട്ട ചെഞ്ചെവിയൻ ആമ (റെഡ്- ഇയേര്‍ഡ് സ്‌ളൈഡര്‍ ടര്‍ട്ടിൽ)യുടെയും പാരിസ്ഥിതിക വ്യാപന നിയന്ത്രണ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്തത് ഡോ. സജീവാണ്. ജൈവ വൈവിധ്യ സമിതിയുടെ ജൈവ അധിനിവേശ വിദ്ഗ്ധ സമിതിയില്‍ അംഗമായ സജീവ് അധിനിവേശ സസ്യങ്ങളില്‍ പഠനം നടത്തുകയും 82 അധിനിവേശ സസ്യങ്ങളെ അവ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിക്കുകയും ചെയ്തിട്ടുണ്ട്.

നീലഗിരി പ്രദേശങ്ങളിലെ അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി മദ്രാസ് ഹൈക്കോടതി നിയമിച്ച വിദഗ്ധ സമിതിയിലും ഡോ. സജീവ് അംഗമാണ്. തോട്ടകൃഷികളില്‍ വ്യാപകമായ നാശം വിതയ്ക്കുന്ന അധിനിവേശ ജീവിയായ ബര്‍നാക്കിള്‍ വാക്‌സ് സ്‌കെയില്‍ ഇന്‍സെക്ടിന്റെ (Ceroplastes cirripediformis) കേരളത്തിലുള്ള സാന്നിധ്യം കണ്ടെത്തിയതും ഡോ.സജീവാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kfri senior scientist dr tv sajeev nominated to asia pacific forest invasive species network

Next Story
13,832 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 171 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com