/indian-express-malayalam/media/media_files/uploads/2018/05/kevin-1-1.jpg)
കോട്ടയം: ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് സഹായം ലഭിച്ചതായി ഏറ്റുമാനൂര്‍ കോടതി. ആരോ ഇരക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്നും കോടതി സംശയം പ്രകടിപ്പിച്ചു. സംഭവം സാധാരണക്കാരന്‍റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്നും ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് നിരീക്ഷിച്ചു. ദുരഭിമാനക്കൊല കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ആരൊക്കെയാണ് ഇവര്‍ക്ക് സഹായം നല്‍കിയതെന്ന് കണ്ടെത്തണമെന്ന് കസ്റ്റഡി റിപ്പോര്‍ട്ടില്‍ കോടതി നിര്‍ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. നിഷാദ്, ഷെഹിന്‍ എന്നിവരാണ് പിടിയിലായത്. നേരത്തെ പിടിയിലായ മുഖ്യപ്രതികളായ സാനുവിനെയും ചാക്കോയേയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കസ്റ്റഡിയപേക്ഷ നല്‍കിയപ്പോഴാണ് കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. നിലവില്‍ ഒമ്പത് പ്രതികളാണ് പിടിയിലായിരിക്കുന്നത്. രണ്ട് പൊലീസുകാരുള്‍പ്പടെ 14 പ്രതികളാണ് ആകെയുള്ളത്.
ദുരഭിമാനക്കൊലയെ ഗവര്‍ണര്‍ പി.സദാശിവം അപലപിച്ചു. ദുരഭിമാനക്കൊല സംസ്ഥാനത്തിനുള്ള മുന്നറിയിപ്പാണെന്നും കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷ സമാപന ചടങ്ങിലാണ് ഗവര്‍ണറുടെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.