scorecardresearch

കെവിനുമായി പ്രണയത്തിലാണെന്ന് നീനു പറഞ്ഞിട്ടില്ല, ശല്യപ്പെടുത്തുന്നുവെന്ന് പറഞ്ഞിരുന്നു: നീനുവിന്റെ അമ്മ

കെവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിൽ നടത്തി കൊടുക്കുമായിരുന്നു

കെവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിൽ നടത്തി കൊടുക്കുമായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കെവിനുമായി പ്രണയത്തിലാണെന്ന് നീനു പറഞ്ഞിട്ടില്ല, ശല്യപ്പെടുത്തുന്നുവെന്ന് പറഞ്ഞിരുന്നു: നീനുവിന്റെ അമ്മ

കോട്ടയം: കെവിൻ വധക്കേസിലെ ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹ്‌ന. കേസിൽ ഭർത്താവും മകനും താനും കുറ്റക്കാരല്ലെന്നും രഹ്‌ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു രഹ്‌ന ഇക്കാര്യം പറഞ്ഞത്.

Advertisment

കെവിനുമായി പ്രണയത്തിലാണെന്ന് നീനു പറഞ്ഞിട്ടില്ല. കെവിൻ തന്നെ ശല്യപ്പെടുത്തുന്നുവെന്ന് നീനു പറഞ്ഞിരുന്നു. മകളെ ശല്യപ്പെടുത്തരുതെന്ന് കെവിനെ ഞാൻ നേരിൽ കണ്ട് വിലക്കിയിരുന്നു. കെവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിൽ നടത്തി കൊടുക്കുമായിരുന്നു. നീനു വീട്ടിൽനിന്നും കെവിനൊപ്പം പോയശേഷം കോട്ടയത്ത് അവളെ കാണാൻ പോയിരുന്നു. എന്നാൽ നീനു അവിടെ ഇല്ലെന്നും ഹോസ്‌റ്റലിൽ ആണെന്നുമാണ് കെവിന്റെ വീട്ടുകാർ പറഞ്ഞതെന്നും രഹ്‌ന പറഞ്ഞു.

മകൻ ഷാനു ഗൾഫിൽനിന്നും വന്ന കാര്യം അറിഞ്ഞിട്ടില്ല. മകൻ ഒളിവിൽ പോയിട്ടില്ല. നാട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതിനു ചികിത്സിച്ചിട്ടുണ്ട്. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് സ്റ്റേഷനിൽനിന്നും കൊണ്ടുപോകാൻ ശ്രമിച്ചത്. നീനുവിനെ വളരെ നന്നായിട്ടാണ് നോക്കിയിരുന്നത്. നീനുവിന് 20-ാം പിറന്നാളിന് സ്‌കൂട്ടറും കഴിഞ്ഞ പിറന്നാളിന് ഡയമണ്ട് നെക്ലേസും മോതിരവും വാങ്ങി നല്‍കിയിരുന്നു. എന്നാൽ നെക്ലേസും മോതിരവും ഇപ്പോൾ നീനുവിന്റെ പക്കൽ കാണാനില്ലെന്നും രഹ്‌ന പറഞ്ഞു.

Advertisment
Kevin Kevin Murder Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: