കോ​ട്ട​യം: കെ​വി​ൻ വ​ധ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ജാ​മ്യം. സസ്‌പെ​ൻ​ഷ​നി​ലാ​യ ഗാ​ന്ധി​ന​ഗ​ർ എ​എ​സ്ഐ ടി.​എം.ബി​ജു, ഡ്രൈ​വ​ർ അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ തളളിയാണ് ജാമ്യം അനുവദിച്ചത്.

രണ്ട് പൊലീസുകാരുള്‍പ്പെടെ 14 പേരാണ് കേസില്‍ പ്രതികളായുള്ളത്. പ്രതികളെ സഹായിച്ചെന്ന പേരിലാണ് രണ്ട് പൊലീസുകാരെ കൂടി പ്രതി ചേര്‍ത്തത്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​വ​രി​ൽ​നി​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും 2000 രൂ​പ വാ​ങ്ങു​ക​യും ചെ​യ്ത​താ​ണ് ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള കേ​സ്.

മേ​യ് 26നു ​രാ​ത്രി പ​ട്രോ​ളിങ് ന​ട​ത്തു​ന്ന​തി​നി​ടെ മാ​ന്നാ​ന​ത്തു​വ​ച്ച് കെ​വി​ൻ വ​ധ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഷാ​നു​വിനെയും ഇ​ൻ​ഷാ​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്യാ​തി​രി​ക്കു​വാ​ൻ അ​റ​സ്റ്റി​ലാ​യ പൊ​ലീ​സു​കാ​ർ 2000 രൂ​പ വാ​ങ്ങി​യെ​ന്നാ​ണു കേ​സ്. ഇ​വ​രു​ടെ വാ​ഹ​നം പ​രി​ശോ​ധി​ച്ച​ശേഷം ഷാ​നു​വി​ന്‍റെ പാസ്‌പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ഇ​വ​രു​ടെ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ