കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല; സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ നാൾവഴികളിലൂടെ

കൊലപാതകം നടന്ന് ഒരു വർഷവും രണ്ട് മാസവും പൂർത്തിയാകുമ്പോൾ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി നാളെ (വെള്ളിയാഴ്ച) പ്രതികൾക്കുള്ള ശിക്ഷവിധി പ്രസ്താവിക്കും

കെവിൻ വധക്കേസിലെ ഇരുപത്തിയെട്ടാം സാക്ഷി അബിൻ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിഞ്ഞിരുന്നു എന്ന് മൊഴി നൽകിയ വ്യക്തിയാണ് അബിൻ

കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം. താഴ്ന്ന ജാതിയിൽ പെട്ട കെവിനുമായുള്ള പ്രണയം നീനുവിന്റെ വീട്ടുകാർ എതിർക്കുകയും കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല എന്ന നിലയ്ക്കാണ് കെവിന്റെ കൊലപാതകം കൂടുതൽ ശ്രദ്ധേയമാകുന്നത്. കൊലപാതകം നടന്ന് ഒരു വർഷവും രണ്ട് മാസവും പൂർത്തിയാകുമ്പോൾ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വെള്ളിയാഴ്ച (ഓഗസ്റ്റ് 23) പ്രതികൾക്കുള്ള ശിക്ഷാവിധി പ്രസ്താവിക്കും.

സംഭവത്തിന്റെ നാൾവഴികളിലൂടെ

2018 മെയ് 24: കോട്ടയം നട്ടാശേരി സ്വദേശി കെവിനും കൊല്ലം തെന്മല സ്വദേശിനി നീനുവും വിവാഹത്തിനുള്ള നടപടികൾ പൂർത്തിയാക്കുന്നത്. അന്നുതന്നെ വിവാഹവിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

2018 മെയ് 26: പൊലീസിന്റെ സാനിധ്യത്തിൽ നീനുവിന്റെ ബന്ധുക്കൾ ചർച്ച നടത്തി.

2018 മെയ് 27: കെവിനെയും ബന്ധു അനീഷിനേയും കാണാനില്ലെന്ന വാർത്ത പുറത്തുവന്നു.

2018 മെയ് 28: കൊല്ലം തെന്മല ചാലിയക്കര പുഴയിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തു.

അന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം അന്വേഷണവും ആരംഭിച്ചു. പ്രതികളെ പിടികൂടുന്നതിന് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 4 സ്ക്വാഡുകള്‍.

കേസിൽ പൊലീസ് കാട്ടിയ നിർണായക വീഴ്ചകൾ പുറത്തായി. കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അടക്കം സ്ഥലംമാറ്റി.

2018 മെയ് 29 : നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവർക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. 14 പ്രതികളില്‍ 6 പേര്‍ കസ്റ്റഡിയിലായി.

പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ മെയ് 31ന് അറസ്റ്റിൽ.

അടുത്തടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള പ്രതികളും കീഴടങ്ങി

2018 ജൂണ്‍ 3: പുനലൂരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി.

2018 ഓഗസ്റ്റ് 21: അന്വേഷണ ഉദ്യോഗസ്ഥനായ ഗിരീഷ് പി.സാരഥി ദുരഭിമാന കെല എന്ന പേരിൽ കുറ്റപത്രം സമർപ്പിച്ചു.

2019 ജനുവരിയിൽ പ്രാഥമിക വാദം ആരംഭിച്ചു.

2019 ഫെബ്രുവരി 16: മുന്‍ എസ്ഐ എം.എസ്.ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നൽകി.

2019 മാർച്ച് 13: 10 വകുപ്പുകൾ പ്രകാരമുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു.

2019 ഏപ്രില്‍ 24: കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വിചാരണ തുടങ്ങി.

90 ദിവസം നീണ്ടു നിന്ന വിചാരണ നടപടികൾ. ദിവസവും രാവിലെ 10 മണിക്ക് കോടതി ചേർന്നായിരുന്നു വിചാരണ നടത്തിയിരുന്നത്.

2019 ജൂലൈ 30: 90 ദിവസം നീണ്ട വിചാരണ പൂർത്തിയായി.

2019 ഓഗസ്റ്റ് 14: വിധി പറയാനായി ചേർന്ന കോടതി ദുരഭിമാനക്കൊല എന്ന വിഷയത്തിൽ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു. ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് വാദം കേട്ടത്.

2019 ഓഗസ്റ്റ് 22: പത്ത് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പെടെ നാല് പ്രതികളെ വെറുതെ വിട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kevin murder case incident to judgement complete timeline

Next Story
തുഷാർ വെള്ളാപ്പളളിയുടെ അറസ്റ്റ്: വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചുpinarayi vijayan, thushar vellappally, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com