scorecardresearch
Latest News

കെവിന്‍ കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കെവിന്റെ മാന്യമായി ജീവിക്കാനുളള അവകാശം ഇ​ല്ലാ​താ​ക്കി​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും വിമര്‍ശനമുണ്ട്

കെവിന്‍ കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ൽ കോ​ട്ട​യം സ്വ​ദേ​ശി കെ​വി​ൻ ജോ​സ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ൽ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

കെവിന്റെ മാന്യമായി ജീവിക്കാനുളള അവകാശം ഇ​ല്ലാ​താ​ക്കി​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും വിമര്‍ശനമുണ്ട്. പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ൽ ഒ​രി​ക്ക​ലു​മു​ണ്ടാ​ക​രു​താ​ത്ത സം​ഭ​വ​മാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ​വ​ർ​ക്കു വേ​ണ്ടി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നതായും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും നോ​ട്ടീ​സ​യ​ച്ച ക​മ്മീ​ഷ​ൻ, നാ​ലാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് സഹായം ലഭിച്ചതായി ഏറ്റുമാനൂര്‍ കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. ആരോ ഇരക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്നും കോടതി സംശയം പ്രകടിപ്പിച്ചു. സംഭവം സാധാരണക്കാരന്‍റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണെന്നും ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് നിരീക്ഷിച്ചു. ദുരഭിമാനക്കൊല കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ആരൊക്കെയാണ് ഇവര്‍ക്ക് സഹായം നല്‍കിയതെന്ന് കണ്ടെത്തണമെന്ന് കസ്റ്റഡി റിപ്പോര്‍ട്ടില്‍ കോടതി നിര്‍ദേശിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kevin murder case human rights commission booked