കോട്ടയം: കെവിൻ ദുരഭിമാന കൊലക്കേസിൽ ഫെബ്രുവരി ഒന്നിന് കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും. വാഹനം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികളുടെ അപേക്ഷ ഇന്നാണ് കോടതി പരിഗണിച്ചത്.
പ്രതിഭാഗം കസ്റ്റഡിയിലുളള രണ്ട് വാഹനങ്ങൾ വിട്ടുനൽകണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. മുഖ്യ തെളിവായി പരിഗണിച്ച് വാഹനം വിട്ടു നൽകരുതെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ വാദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മൂന്ന് കാറുകളിൽ ഒരെണ്ണം നേരത്തെ വിട്ട് നൽകി. റിമാന്റ് കാലാവധി പൂർത്തിയാകുന്ന ഏഴാം തീയതി മുഴുവൻ പ്രതികളെയും ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ആകെയുളള 13 പ്രതികളില്‍ ഏഴ് പേര് ജാമ്യത്തിലും ആറുപേര്‍ റിമാന്റിലുമാണ്.
കഴിഞ്ഞ വര്‍ഷം മേയ് 27-നാണ് സംഭവം നടന്നത്. കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന് പി. ജോസഫി (23)നെ കൊലപ്പെടുത്തിയത്.
നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. അടുത്തദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ മുഖത്തും കണ്ണിലും മുറിവേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. നീനുവിന്റെ സഹോദരന് സാനു ചാക്കോയാണ് കേസിലെ മുഖ്യപ്രതി.
കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ മുങ്ങിമരിച്ചതാവാം എന്നാണ് നിഗമനം. കെവിന് മുങ്ങിമരിച്ചത് ആകാമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. അന്തിമറിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്നാല്‍ കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കെവിന് കലപാതകക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.