കെവിൻ വധക്കേസ്: വിധി പറയുന്നത് ഈ മാസം 22 ലേക്ക് മാറ്റി

കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്

kevin, kevin case, ie malayalam

കോട്ടയം: കെവിൻ വധക്കേസിൽ വിധി പറയുന്നത് ഈ മാസം 22 ലേക്ക് മാറ്റി. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിന്റെ വിധി പറയുന്നത് മാറ്റിയത്.

കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാൽ കെവിനു നീനുവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും പ്രതിഭാഗം വാദിച്ചു. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു.

കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികൾ. വധശിക്ഷ വരെ ലഭിക്കാവുന്ന 10 വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുളളത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയത്.

Read Also: ‘കെവിൻ ചേട്ടന്റെ ഭാര്യയാണ്, അച്ഛനും അമ്മയും വിളിച്ചാൽ പോകില്ല’; നീനുവിന്റെ ഇനിയുളള ജീവിതം കെവിന്റെ മാതാപിതാക്കൾക്കൊപ്പം

2018 മെയ് 28-നാണ് കെവിന്‍ പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കെവിൻ പി. ജോസഫ്, നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ സാനു ചാക്കോ കേസിലെ ഒന്നാം പ്രതിയാണ്. സാനുവിന്റെ സുഹൃത്തുക്കളായ നിയാസാണ് രണ്ടാം പ്രതി. റിയാസ് നാലാം പ്രതിയും നീനുവിന്റെ അച്ഛൻ ചാക്കോ അഞ്ചാം പ്രതിയുമാണ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kevin murder case court postponed judgement

Next Story
കാലവര്‍ഷക്കെടുതി; വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ സഹായം
The moderation of comments is automated and not cleared manually by malayalam.indianexpress.com