കോട്ടയം: കേരളത്തെ ഞെട്ടിച്ച കെവിൻ ദുരഭിമാന കൊലക്കേസിൽ കൈക്കൂലി വാങ്ങിയ പൊലീസുദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. കോട്ടയം ജില്ല പൊലീസ് സൂപ്രണ്ട് ഹരിശങ്കറാണ് എഎസ്ഐ യായ ടിഎം ബിജുവിനെ പിരിച്ചുവിട്ടത്.

കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷാനുവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. കൈക്കൂലി കേസിൽ ബിജുവിന് ഒപ്പം കുറ്റക്കാരനെന്ന് കണ്ടെത്തിയ പൊലീസ് ഡ്രൈവർ എംഎൻ അജയകുമാറിന്റെ ആനുകൂല്യങ്ങൾ മൂന്ന് വർഷത്തേക്ക് തടഞ്ഞു.

സംഭവത്തിൽ എസ്ഐ എംഎസ് ഷിബു, റൈറ്റർ സണ്ണി മോൻ എന്നിവർക്കെതിരെ ഐജിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം തുടരുകയാണ്. കെവിനെ കൊലപ്പെടുത്തിയ ദിവസം രാത്രി, പട്രോളിങിനിടെയാണ് കൊലയാളി സംഘത്തിൽ നിന്ന് ഇവർ കൈക്കൂലി വാങ്ങിയത്.

പുലർച്ചെ രണ്ട് മണിക്ക് കെവിനെ തട്ടിക്കൊണ്ടുപോയ സമയത്താണ് എഎസ്ഐ ബിജുവും ഡ്രൈവറും കൈക്കൂലി വാങ്ങിയത്. പട്രോളിങ്ങിനിടെ പരിശോധിക്കുമ്പോള്‍ ഷാനുവും സംഘവും മദ്യപിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനായി ആയിരം രൂപ വീതം രണ്ടുപേര്‍ക്കും കൈക്കൂലി നല്‍കിയെന്നാണ് കേസ്.

ഷാനുവാണ് ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് പ്രത്യേക കേസായി പരിഗണിച്ചായിരുന്നു അന്വേഷണം നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ