/indian-express-malayalam/media/media_files/uploads/2020/03/covid-19-7.jpg)
കല്‍പ്പറ്റ: വിദേശത്തുനിന്ന് എത്തിയ മലയാളികള്‍ ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികളായവര്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് ഒളിച്ചുതാമസിച്ചത്. വിദേശത്തുനിന്നു വന്നതാണെന്ന കാര്യം മറച്ചുവച്ചായിരുന്നു താമസം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണു വിവരം പുറത്തുവന്നത്. അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്.
Read More: പത്തനംതിട്ടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേർ അമേരിക്കയിലേക്ക് കടന്നു
കോഴിക്കോട് ജില്ലയിലും കോവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു. ആൾക്കൂട്ട വിവാഹം നടത്തരുതെന്ന നിർദ്ദേശമാണ് കോഴിക്കോട് ലംഘിക്കപ്പെട്ടത്. സംസ്ഥാനത്ത് 50 പേരിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തരുതെന്ന നിർദ്ദേശമാണ് കോഴിക്കോട് ലംഘിക്കപ്പെട്ടത്. ഏലത്തൂർ സ്വദേശിക്കെതിരെയാണ് കേസ്. കോഴിക്കോട് ചെമ്മങ്ങനാട് ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് ഇറങ്ങി നടന്നതിന് മറ്റൊരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നിർദേശം ലംഘിച്ചതിന് കൊല്ലത്ത് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കൊല്ലം കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കേസ് എടുത്തത്. വിലക്ക് ലംഘിച്ച് സർവീസ് നടത്തിയ അന്തർ സംസ്‌ഥാന ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തത് എറണാകുളം വൈറ്റില ഹബ്ബിൽ വച്ചാണ്. ബെംഗളൂരുവിൽ നിന്നും എത്തിയതാണ് ബസ്. മരട് പൊലീസാണ് ബസ് പിടി കൂടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.