നേപ്പാൾ ദുരന്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു

Nepal, നേപ്പാൾ, indian tourist found dead in Nepal, മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിൽ മരിച്ചു, Nepal, Makawanpur, Tourist from kerala found dead, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: നേപ്പാളിൽ മരിച്ച എട്ട് മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാമ്പത്തിക ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. നേരത്തെ സാമ്പത്തിക സഹായം ചെയ്യില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിൽ​നിന്ന് നിർദേശം കിട്ടിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ഇന്ത്യൻ എംബസി കയ്യൊഴിഞ്ഞത്. എന്നാൽ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

അതേസമയം മരിച്ചവരുടെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭൂ​വ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നു​ള്ള വി​മാ​ന​ത്തി​ല്‍ എ​ട്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​ഠ്മ​ണ്ഡു​വി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ​ ഇന്ത്യൻ എംബസി സാമ്പത്തിക സഹായം നിരസിച്ചതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എം​ബാം ചെ​യ്ത് സൂ​ക്ഷി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​രു വി​മാ​ന​ത്തി​ലാ​യി​രി​ക്കും ഡ​ല്‍​ഹി വ​ഴി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക.

വിനോദസഞ്ചാരത്തിനു പോയ സം​ഘ​മാണ് നേ​പ്പാ​ളി​ലെ ദ​മ​നി​ൽ മ​ര​ണപ്പെട്ടത്. ദ​മ​നി​ലെ റി​സോ​ർ​ട്ടി​ലാ​ണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചവർ. രണ്ടു ദമ്പതികളും നാല് കുട്ടികളുമാണ് മരിച്ചത്. മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ കാഠ്മണ്ഡുവിൽ എത്തിച്ചു.

തിരുവനന്തപുരത്തു നിന്നും 15 അംഗ സംഘമാണ് നേപ്പാളിലേക്ക് പോയത്. ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നും മ​ക്‌​വ​ൻ​പു​ർ എ​സ്പി സു​ശീ​ൽ സിം​ഗ് റാ​ത്തോ​ർ പറഞ്ഞു.

പ്രവീൺ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9), അഭിനവ് (9), അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞത്. പ്രവീണിന്റെ മൂന്ന് മക്കളും മരിച്ചു. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത്തും വിദേശത്താണ് ജോലി ചെയ്തിരുന്നത്. വിനോദസഞ്ചാരികളെ അവരുടെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട് ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചറിയിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Keralites death in nepal no financial assistance for repatriation of dead bodies says indian embassy

Next Story
എസ്‌ഐ ആക്കിയാലും കുഴപ്പമില്ല: ജേക്കബ് തോമസ്Jacob Thomas, Kerala Govt, Pinarayi Vijayan, Thomas Isaac
The moderation of comments is automated and not cleared manually by malayalam.indianexpress.com