തിരുവനന്തപുരം: നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ചു മരിച്ച കോഴിക്കോട്‌ കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇന്നു ഉച്ചയോടെ മൊകവൂരിലെ വീട്ടിലേക്കു കൊണ്ടുവന്ന മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം കുന്ദമംഗലത്തെ തറവാട്ടുവീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് സംസ്കാര ചടങ്ങുകൾ നടന്നു

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീൺകുമാർ കെ.നായർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ചെങ്കോട്ടുകോണത്തെ വീട്ടുവളപ്പിൽ ഇന്നു രാവിലെ പത്തരയോടെയാണു സംസ്കരിച്ചത്.  ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

Nepal, നേപ്പാൾ, indian tourist found dead in Nepal, മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിൽ മരിച്ചു, Nepal, Makawanpur, Tourist from kerala found dead, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം, iemalayalam, ഐഇ മലയാളം

പ്രവീണും കുടുംബവും

ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവൻ സർവകലാശാല ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിച്ചു. തുടർന്ന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷാണ് ഏറ്റുവാങ്ങി.

എം.വിൻസെന്റ് എം.എൽ.എ., കളക്ടർ കെ.ഗോപാലകൃഷ്ണൻ, മേയർ കെ.ശ്രീകുമാർ, തഹസിൽദാർ ജി.കെ.സുരേഷ്‌ കുമാർ, നോർക്ക റൂട്‌സ് പി.ആർ.ഒ. ഡോ. വേണുഗോപാൽ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

മുഖ്യമന്ത്രിക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും വേണ്ടി മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചു. പ്രോട്ടോക്കോൾ ഓഫീസർ സി.വി.സിയാൻ റേ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതിനു നേതൃത്വം നൽകി. ജില്ലാ ഭരണകൂടവും നോർക്ക റൂട്ട്‌സുമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തത്‌. മന്ത്രി കെ.കെ.ശൈലജ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരുൾപ്പെടെ നിരവധിപ്പേർ വ്യാഴാഴ്ച വീട്ടിലെത്തിയിരുന്നു.

വിനോദസഞ്ചാരത്തിനുപോയ സം​ഘ​മാണ് നേ​പ്പാ​ളി​ലെ ദ​മ​നി​​ലെ റി​സോ​ർ​ട്ടി​ൽ മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചവർ. രണ്ടു ദമ്പതികളും നാല് കുട്ടികളുമാണ് മരിച്ചത്.

പ്രവീൺ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9), അഭിനവ് (9), അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു.

പ്രവീണും രഞ്ജിത്തും വിദേശത്താണ് ജോലി ചെയ്തിരുന്നത്. വിനോദസഞ്ചാരികളെ അവരുടെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട് ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.  15 അംഗ സംഘമാണ് നേപ്പാളിലേക്ക് പോയത്. ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നുമാണു വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.