scorecardresearch
Latest News

മലയാളികള്‍ക്ക് വിദ്യാഭ്യാസം ഉളളത് കൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് ഒരു ലോക്സഭാ സീറ്റ് പോലും കിട്ടാത്തത്: ഡോ. ഉദിത് രാജ്

‘കേരളത്തില്‍ ഇതുവരെ ഒരു ലോക്സഭാ സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് ആയിട്ടില്ല. അത് എന്തു കൊണ്ടാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? – ഉദിത് രാജ്

Lok Sabha Election 2019, ലോക്സബാ തിരഞ്ഞെടുപ്പ് 2019 കേരളത്തില്‍ BJP, ബിജെപി kerala, കേരളത്തില്‍ എക്സിറ്റ് പോള്‍ ഫലം, Exit Poll, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിദ്യാഭ്യാസം ഉളളത് കൊണ്ടാണ് ബിജെപിക്ക് ഒരൊറ്റ ലോക്സഭാ സീറ്റ് പോലും സംസ്ഥാനത്ത് നിന്ന് ലഭിക്കാതിരുന്നതെന്ന് ഡല്‍ഹിയില്‍ നിന്നുളള കോണ്‍ഗ്രസ് നേതാവ് ഡോ. ഉദിത് രാജ്. സംസ്ഥാനത്ത് ബിജെപിക്ക് സീറ്റ് നേടാനാവാത്തത് മലയാളികള്‍ വിദ്യാഭ്യാസമുളളവരും കണ്ണടച്ച് പിന്തുണക്കുന്നവര്‍ അല്ലാത്തതും കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ ബിജെപി എംപിയായ അദ്ദേഹം ഈയടുത്താണ് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

‘കേരളത്തില്‍ ഇതുവരെ ഒരു ലോക്സഭാ സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് ആയിട്ടില്ല. അത് എന്തു കൊണ്ടാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കാരണം കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുളളവരും കണ്ണടച്ച് പിന്തുണക്കുന്നവര്‍ അല്ലാത്തതുമാണ്,’ ഉദിത് രാജ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്.

പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് ഏറ്റവും മുന്നേറ്റം പ്രവചിക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 42 സീറ്റുകളുള്ള ബംഗാളില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ​എന്നാല്‍ ഇത്തവണ ബിജെപി ആഞ്ഞടിക്കുമെന്നാണ് സര്‍വ്വേ പ്രവചനം.

എന്നാല്‍ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. ഒരു സീറ്റ് മുതൽ മൂന്ന് സീറ്റിൽ വരെ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

ന്യൂസ് നേഷൻ നടത്തിയ സര്‍വെയിൽ കേരളത്തിൽ എൻഡിഎ 1 മുതൽ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 11 മുതൽ 13 വരെ സീറ്റ് കിട്ടുമെന്ന് പ്രവചിക്കുന്ന സര്‍വെ എൽഡിഎഫ് നേടുമെന്ന് കണക്ക് കൂട്ടുന്നത് 5 മുതൽ 7 സീറ്റ് വരെയാണ്. News18- IPSOS എക്സിറ്റ് പോൾ ഫലവും ബിജെപിക്ക് ഒരു സീറ്റുവരെ പ്രവചിക്കുന്നു. എൽഡിഎഫ് 11-13 വരെയും യുഡിഎഫ് ഏഴുമുതൽ 9 സീറ്റുവരെ നേടുമെന്നും സർവേ പറയുന്നു.
ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 സീറ്റും എൽഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1 സീറ്റുമാണ് ലഭിക്കാനിടയുള്ളത്. ബിജെപി കേരളത്തിൽ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ പറയുന്നു. ന്യൂസ് എക്സ് നേതാ സര്‍വെയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റിൽ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്സ് നേതാ സര്‍വെ ഫലം.

മാതൃഭൂമി – ജിയോ വൈഡ് ഇന്ത്യ എക്സിറ്റ് പോൾ ഫലവും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ടയിലും പാലക്കാടും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും മാത്യഭൂമി എക്സിറ്റ് പോൾ ഫലം പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Keralites are educated so bjp never won any seat there congresss udit raj