കോഴിക്കോട്: ഇന്ന് പുലിമുരുകന്‍ പോലെയുള്ള സിനിമകള്‍ കാണുവാന്‍ തള്ളിക്കയറിപ്പോവുന്ന മലയാളികള്‍ പറയുന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്‌കാരം തന്നെയാണെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള സാഹിത്യോത്സവത്തില്‍ സിനിമയുടെ വര്‍ത്തമാനം എന്ന മുഖാമുഖത്തില്‍ സി എസ് വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ അവാര്‍ഡ് ലഭിച്ച സ്വയംവരം പോലെയുള്ള സിനിമയ്ക്ക് കിട്ടിയ അംഗീകാരം വര്‍ത്തമാനകാലത്ത് കിട്ടുന്നില്ല. അവാര്‍ഡ് സിനിമകളാണെങ്കില്‍ കാണാന്‍ പോവണ്ട എന്ന നിലപാടാണ് ആസ്വാദകര്‍ക്കിടയിലുള്ളത്. മാത്രമല്ല ഡിജിറ്റല്‍വത്ക്കരിക്കപ്പെട്ട സിനിമകള്‍ വന്നപ്പോള്‍ സമാന്തരസിനിമകളുടെ ഇടം കുറഞ്ഞുപോയെി. പ്രാഥമികമായി മലയാളികളെ മാത്രം ഉദ്ദേശിച്ചാണ് കൂടുതല്‍ സിനിമകള്‍ ചെയ്തതതെങ്കിലും അവ അധികവും അംഗീകരിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതും മറ്റിടങ്ങളിലാണ് എന്നതാണ് വാസ്തവം.

ദൃശ്യ സാങ്കേതികലോകമായ സിനിമയിലേക്ക് വരുമ്പോള്‍ നാടകം എന്ന മഹാകലയില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങള്‍ എനിക്കൊരു മുതല്‍കൂട്ടായിരുന്നു. സിനിമയെ ശബ്ദരേഖയാക്കാതെ വായാടിത്തത്തിന്റെ വേദിയാക്കാതെ പറയേണ്ടകാര്യങ്ങള്‍ മാത്രം പറഞ്ഞും അവതരിപ്പിച്ചും ആര്‍ക്കും അന്യമല്ലാത്ത ഒരുലോകത്തെ അപ്രഭപാളിയിൽ കൊണ്ടുവരാന്‍ മാത്രമാണ് താന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. അടൂര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ