ത​ല​ശ്ശേ​രി: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ക്ക​യി​ൽ വീ​ണ് മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. ത​ല​ശ്ശേ​രി ക​തി​രൂ​ർ ‘ഭാ​വു​ക’​ത്തി​ൽ വി​ഷ്ണു (29), ഭാ​ര്യ മീ​നാ​ക്ഷി (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ട്ര​​ക്കി​ങ്ങി​നി​ടെ പ​ർവ്വത​നി​ര​ക​ളി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​​നി​ടെ തെ​ന്നി​വീ​ണാ​ണ്​ അ​പ​ക​ട​മെ​ന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിന് എത്തിയതായിരുന്നു ദമ്പതികള്‍. 3000 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്.

കീശയിൽനി​ന്ന്​ ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ന്നി​വ​യി​ൽ നി​ന്നാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ൾ.

വി​ഷ്ണു കാ​ലി​ഫോ​ർ​ണി​യ​യി​ലെ സി​ഡ്‌​കോ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി എ​ൻ​ജി​നീ​യ​റാ​ണ്. ബു​​ധ​​നാ​​ഴ്ച ഓ​​ഫി​​സി​​ൽ എത്താത്തതോടെ സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ അ​​ന്വേ​​ഷി​ച്ചപ്പോഴാ​ണ് മ​​ര​​ണ​വി​​വ​​രം അ​റി​ഞ്ഞ​ത്. ക​തി​രൂ​ർ ശ്രേ​യ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​എം.​വി.വി​ശ്വ​നാ​ഥ്-​ഡോ. സി. സു​ഹാ​സി​നി ദ​മ്പ​തി​ക​ളു​​ടെ മ​ക​നാ​ണ് വി​ഷ്ണു. സ​ഹോ​ദ​ര​ൻ: ജി​ഷ്ണു. കോ​​ട്ട​​യം​ യൂ​ണിയ​​ന്‍ ക്ല​​ബി​​നു​ സ​​മീ​​പ​​ത്തെ രാ​​മ​​മൂ​​ര്‍​ത്തി-​​ചി​​ത്ര ദ​​മ്പ​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് മീ​​നാ​​ക്ഷി. ഇ​രു​വ​രും ചെ​ങ്ങ​ന്നൂ​രി​ലെ ഐഎ​ച്ച്ആ​ർഡി എ​ൻ​ജി​നീ​യ​റി​ങ് കോളേ​ജി​ൽ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.