/indian-express-malayalam/media/media_files/uploads/2018/09/arrest11.jpg)
ന്യൂഡല്‍ഹി: വിമാനത്തിനകത്ത് എയര്‍ഹോസ്റ്റസിനെ പാന്റിന്റെ സിബ്ബ് അഴിച്ച് കാണിച്ച മലയാളി അറസ്റ്റില്‍. സിഗരറ്റ് വലിക്കുന്നത് തടഞ്ഞതിന്റെ പേരിലാണ് ഇയാള്‍ സിബ്ബ് അഴിച്ചത് എന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി എയര്‍ലൈന്‍സില്‍ വച്ചായിരുന്നു സംഭവം.
കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷഹീദ് ഷംസുദ്ദീന്‍ എന്നയാളെയാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി എര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ക്യാബിന്‍ ക്രൂ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ഇയാള്‍ ക്യാബിന്‍ ക്രൂവിനോട് മോശമായി സംസാരിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
'ഇയാള്‍ കുഴപ്പമുണ്ടാക്കുകയായിരുന്നു. ക്യാബിന്‍ സ്റ്റാഫായ സ്ത്രീ സഹായത്തിനായി സഹപ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ ഇയാള്‍ പാന്റിന്റെ സിബ്ബ് അഴിച്ച് വളരെ മോശമായ ജെസ്‌റ്റേഴ്‌സ് കാണിക്കുകയായിരുന്നു,' അടുത്തവൃത്തങ്ങള്‍ പറയുന്നു.
കൂടുതല്‍ നിയമ നടപടികള്‍ക്കായി ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354, 509(സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.