കാസര്‍ഗോഡ്: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ചിത്രമടക്കമുള്ള വാട്ട്‌സാപ്പ് സന്ദേശം കുടുംബത്തിന് ലഭിച്ചു. സജീർ മരിച്ചു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നെങ്കിലും ഇതിന് സ്ഥിഥീകരണം ഉണ്ടായിരുന്നില്ല. ഐഎസിൽ ചേർന്നവരെപ്പറ്റിയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സജീറിന്റെ മരണ വാർത്ത പുറത്ത് വരുന്നത്.

എന്നാൽ ഇത്തവണ സജീറിന്റെ മൃതദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെയുള്ള സന്ദേശമാണ് ലഭിച്ചത്. കേരളത്തിൽ നിന്നും 21 പേരാണ് ഐഎസിൽ ചേർന്നത്. അഫ്ഗാനിസ്ഥാനിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇതിൽ 3 പേർ ഇതിനോടകം കൊല്ലപ്പെട്ടുവെന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു.

ഐഎസിലേക്ക് ചേര്‍ന്ന മലയാളിളുടെ വിവരം സംബന്ധിച്ച് നേരത്തേും വാട്ട്‌സാപ്പ്, ടെലഗ്രാം സന്ദേശങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. നേരത്തെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഹഫീസുദ്ദിന്റെ പേരില്‍ അഫ്ഗാന്‍ ടെലിഗ്രാം ഐഡിയില്‍ നിന്നാണ് വിവരം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ