തൃശ്ശൂർ: 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇയ്യങ്കോട് ശ്രീധരന്‍, സി.ആര്‍. ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാംപറമ്പില്‍, പി.കെ.പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാവിത്രി രാജീവന്‍ (അമ്മയെ കുളിപ്പിക്കുമ്പോള്‍ – കവിത), ടി.ഡി. രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി – നോവല്‍), എസ്.ഹരീഷ് (ആദം- ചെറുകഥ), ഡോ. സാംകുട്ടി പട്ടംകരി (ലല്ല – നാടകം), എസ്.സുധീഷ് (ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം), ഫാ. വി.പി.ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടക വിജ്ഞാനകോശം – വൈജ്ഞാനിക സാഹിത്യം), ഡോ. ചന്തവിള മുരളി (എ.കെ.ജി: ഒരു സമഗ്രജീവചരിത്രം), ഡോ. ഹരികൃഷ്ണന്‍ (നൈല്‍വഴികള്‍ – യാത്രാവിവരണം), സി.എം.രാജന്‍ (പ്രണയവും മൂലധനവും – വിവര്‍ത്തനം), കെ.ടി ബാബുരാജ് (സാമൂഹ്യപാഠം- ബാലസാഹിത്യം), മുരളി തുമ്മാരുകുടി (ചില നാട്ടുകാര്യങ്ങള്‍ – ഹാസ്യസാഹിത്യം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ