തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു. 83.37 % വിദ്യാർഥികൾ ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 1,1829 വിദ്യാർഥികൾ എല്ലാ വിഷയിത്തിലും എ പ്ലസ് സ്വന്തമാക്കിയിട്ടുണ്ട്. 3,66,139 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 3,05,262 വിദ്യാർഥികളാണ് പ്ലസ്ടു വിഭാഗത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. സംസ്ഥാനത്തെ 83 സ്കൂളുകൾ നൂറു ശതമാനവും വിജയം സ്വന്തമാക്കി. ഇതിൽ 8 സർക്കാർ സ്കൂളുകൾക്ക് നൂറുമേനി വിജയം സ്വന്തമാക്കാൻ കഴിഞ്ഞു. വിഎച്ച്എസ്ഇയിൽ 81.5 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്. സേ പരീക്ഷകള്‍ക്ക് ഈ മാസം 22ാം തിയതി വരെ അപേക്ഷിക്കാം. ജൂണ്‍ ഏഴുമുതല്‍ 13 വരെയാണ് സേ പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 30,31 എന്നീ തിയതികളിലായിരിക്കും നടക്കുന്നത്. പുനര്‍മൂല്യ നിര്‍ണയത്തിനായി ഈ മാസം 25 വരെ അപേക്ഷിക്കാം.
ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ്; 1,55,985 വിദ്യാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതിയ സ്കൂള്‍ മലപ്പുറം തിരൂരങ്ങാടി ഗവ. എച്ച്.എസ്.സി. സ്കൂളാണ്. 986 പേര്. ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണ്; 23,185 പേര്.
പരീക്ഷാഫലം ലഭ്യമാകുന്ന സൈറ്റുകൾ
www.results.itschool.gov.in
www.keralaresults.nic.in
www.kerala.gov.in
www.dhsekerala.gov.in
www.results.nic.in
www.examresults.kerala.gov.in
www.prd.kerala.gov.in
www.itmission.kerala.gov.in
www.vhse.kerala.gov.in
ഐടി@ സ്കൂളിന്റെ ‘സഫലം 2017’ എന്ന മൊബൈൽ ആപ് വഴിയും ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും “Saphalam 2017” എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത ഫലത്തിനു പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യുജില്ലാ തലങ്ങളിലുള്ള ഫലം അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോർട്ടുകളും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭിക്കും.