Kerala Xmas New Year Bumper: കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപർ ടിക്കറ്റുകൾ നവംബർ 21ന് റിലീസ് ചെയ്യും. പൂജ ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പും നവംബർ 21നാണ്. അതേ വേദിയിൽ വച്ച് ക്രിസ്മസ്- ന്യൂ ഇയർ ബംപറുകളുടെ ആദ്യവിൽപ്പനയും നടക്കും.
ഓണം ബംപർ പോലെ തന്നെ, ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയാണ് ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെയും ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.