Kerala Xmas New Year Bumper BR 77 Lottery: തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (ജനുവരി 17) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ടിക്കറ്റ് വില 300 രൂപയാണ്.
ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
ടിക്കറ്റ് വില്‍പ്പനയ്ക്ക് അനുസൃതമായി മൊത്തം 48.65 കോടി രൂപ സമ്മാനമായി നല്കാന് കഴിയുന്ന വിധമാണ് സമ്മാനഘടന തയാറാക്കിയിരിക്കുന്നത്. XA, XB, XC, XD, XE, XG എന്നീ ആറ് പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര ബംപറിന്റെ 36.84 ലക്ഷ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മുൻവർഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. അതിൽ 29.93 കോടി രൂപ ലാഭമായി സർക്കാരിനു ലഭിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.