Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Kerala Xmas New Year Bumper BR 77 Lottery: ആരായിരിക്കും ആ കോടിപതി? ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Kerala Xmas New Year Bumper BR 77 Lottery Tickets, Price, Prize Money, Draw Date, Result: 2021 ജനുവരി 17 നാണ് നറുക്കെടുപ്പ്‌

kerala lottery result, Xmas New Year Bumper 2020, Xmas New Year Bumper 2020 price, Kerala Xmas New Year Bumper BR 77 Lottery, Xmas New Year Bumper 2020 results, Xmas New Year Bumper 2020, Xmas New Year Bumper 2020 rate, Xmas Bumper 2020, New Year Bumper 2020, Xmas New Year Bumper 2020 lottery draw date, Xmas New Year Bumper 2020 result, Xmas New Year Bumper lottery result 2020, Kerala Xmas New Year Bumperr 2020, Xmas New Year Bumper 2020 lottery, Xmas New Year Bumper 2020, kerala Xmas New Year Bumper 2020 result, kerala Xmas Bumper 2020, kerala lottery Xmas New Year bumper 2020, kerala lottery results Xmas New Year bumper 2020, Xmas New Year result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ ലോട്ടറി, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ നറുക്കെടുപ്പ്, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020 result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ result, ക്രിസ്മസ് ന്യൂ ഇയർ ബംപര്‍, Indian express malayalam, IE malayalam

Kerala Xmas New Year Bumper BR 77 Lottery: തിരുവനന്തപുരം: പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ക്രിസ്മസ് – പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ നടന്ന ചടങ്ങി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അമിത് മീണ ടിക്കറ്റ് പ്രകാശനം ചെയ്തു.

300 രൂപ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജനുവരി 17നാണ്. രണ്ടാം സമ്മാനം ആറുപേര്‍ക്കായി മൂന്നു കോടി രൂപ നല്‍കും. 50 ലക്ഷം വീതമാണ് ഒരോ ആള്‍ക്കും ലഭിക്കുക.

മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

Kerala Xmas New Year Bumper BR 77 Tickets, Price, Prize Money, Draw Date, Result

  • Draw Date 17-01-2021
  • TOTAL: 54 LAKH TICKETS
  • TICKETS IN 5 SERIES (XA, XB, XC, XD, XE, XG )
  • COST OF TICKETS: 300/-

ടിക്കറ്റ് വില്‍പ്പനയ്ക്ക് അനുസൃതമായി മൊത്തം 48.65 കോടി രൂപ സമ്മാനമായി നല്‍കാന്‍ കഴിയുന്ന വിധമാണ് സമ്മാനഘടന തയാറാക്കിയിരിക്കുന്നത്. XA, XB, XC, XD, XE, XG എന്നീ ആറ് പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. വില്‍പ്പനയനുസരിച്ച് പരമാവധി 54 ലക്ഷം ടിക്കറ്റ് വരെയാണ് ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുക.

കഴിഞ്ഞവര്‍ഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിനായി 40 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. ഇതില്‍ 37 ലക്ഷം വിറ്റുപോയി. കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ കഴിഞ്ഞ തവണ സ്വന്തമാക്കിയത്.

കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും ക്രിസ്മസ് – പുതുവത്സര ബമ്പർ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Read more: Kerala Pooja Bumper BR 76 Lottery : പൂജാ ബമ്പർ; വിജയികളെ അറിയാം

Web Title: Kerala xmas new year bumper 2020 br 77 lottery price money ticket draw date

Next Story
ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ്ibrahim kunju,ibrahim kunju in palarivattom bridge case,palarivattom bridge case,vigilance,vigilance ibrahim kunju,ഇബ്രാഹിം കുഞ്ഞ്,ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും,പാലാരിവട്ടം കേസ്,പാലാരിവട്ടം പാലം,പാലാരിവട്ടം പാലം അഴിമതി
The moderation of comments is automated and not cleared manually by malayalam.indianexpress.com