തി​രു​വ​ന​ന്ത​പു​രം: അങ്ങിനെ മലയാളികൾ കാത്തിരുന്ന ബെവ്കോയുടെ ക്രിസ്‌മസ് വിൽപ്പനയുടെ റിപ്പോർട്ട് എത്തി. ഇത്തവണയും റെക്കോഡ് വിൽപ്പനയാണ് മദ്യവിപണിയിൽ ഉണ്ടായത്. ആകെ 313.63 കോടി രൂപ ക്രിസ്മസിന് മുൻപത്തെ മൂന്ന് ദിവസം കൊണ്ട് മലയാളികൾ വാങ്ങിയെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ പറയുന്നത്.

ഏറ്റവും കൂടുതൽ മദ്യം വാങ്ങിയത് ക്രിസ്മസിന് തൊട്ട് തലേന്നാളായിരുന്നു. അന്ന് മാത്രം 157.05 കോടി രൂപയാണ് മദ്യം വിറ്റ വകയിൽ കിട്ടിയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസിന് 256.01 കോടി രൂപയാണ് മദ്യം വിറ്റ് നേടിയത്. ഇതിൽ 18.22 ശതമാനം വർദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ