മണ്ണെണ്ണയ്ക്ക് സബ്സിഡി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

അ​രി​ക്ക് പി​ന്നാ​ലെ​യാ​ണ് മ​ണ്ണെ​ണ്ണ​യ്ക്കും സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് വീ​ണ്ടും ഇ​രു​ട്ട​ടി ന​ൽ​കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച അ​ധി​ക മ​ണ്ണെ​ണ്ണ​യ്ക്കും സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. അ​രി​ക്ക് പി​ന്നാ​ലെ​യാ​ണ് മ​ണ്ണെ​ണ്ണ​യ്ക്കും സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ച​ത്.

12,​000 ലിറ്റർ മണ്ണെണ്ണ കേരളത്തിന് നൽകാമെന്നും എന്നാൽ ഇതിന് സബ്സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കി.ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് എഴുപത് രൂപ കേരളം നൽകേണ്ടി വരും. സബ്സിഡി അനുവദിച്ചിരുന്നെങ്കിൽ ലിറ്ററിന് 29 രൂപ മാത്രം നൽകിയാൽ മതിയായിരുന്നു.

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാണ്. നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടൺ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ തീരുമാനം വിവാദമാവുകയും ജനരോഷം ഉണ്ടാകുകയും ചെയ്തതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ വിശദമാക്കുകയായിരുന്നു.

അ​തേ​സ​മ​യം, വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം ഇ​ന്ന് മു​ത​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച പ​ണം ബാ​ങ്കു​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​താ​ണ് ത​ട​സ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Web Title: Kerala wont get any subsidy on kerosene says center

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com