scorecardresearch

Latest News

സിനിമാ മേഖലയിലെ സ്ത്രീപിഡനം: പരാതി പരിഹാര സമിതിക്ക് സർക്കാർ മുന്‍കൈയെടുക്കണമെന്ന് വനിതാ കമ്മിഷന്‍

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികള്‍ നൽകിയ പരാതി അടക്കം പരിഗണിച്ചാണ് നടപടി

WCC, Actress Attack Case
ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമ്മിഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച (ഫയൽ ചിത്രം)

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീപിഡനത്തിനെതിരെ സംസ്ഥാനത്തെ സിനിമാ മേഖലയിലും ആഭ്യന്തര പരാതി പരിഹാര സമിതി നടപ്പാക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണമെന്ന് കേരള വനിതാ കമ്മിഷന്‍.

തൊഴിലിടങ്ങളിലെ സ്ത്രീപിഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാര്‍ഗരേഖയില്‍ പറയുന്ന പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി സിനിമാ മേഖലയിലും നടപ്പാക്കണമെന്ന് കമ്മീഷൻ നിർദേശിക്കുന്നു. ഇതുസംബന്ധിച്ച് കമ്മിഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികള്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി, കമ്മിഷന്‍ അംഗം അഡ്വ എംഎസ് താര എന്നിവരോട് മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ടു ബോധിപ്പിച്ചതിന്റെയും തുടര്‍ന്ന് വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.

ഡബ്ല്യുസിസിയുടെ പരാതിക്കാധാരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും ശിപാര്‍ശകളും പ്രാവര്‍ത്തികമാക്കാന്‍ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് കമ്മിഷനെ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala womens commission direction to government on grievance cell against sexual abuse on film industry