/indian-express-malayalam/media/media_files/uploads/2018/03/trivandrum-accident.jpg)
തിരുവനന്തപുരം: കടയ്ക്കാവൂരിൽ വൃദ്ധയെ ബൈക്ക് ഇടിപ്പിച്ച് തെറിപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന വൃദ്ധയെ ആരും തിരിഞ്ഞു നോക്കിയില്ല. പൊലീസ് എത്തിയാണ് മൽസ്യത്തൊഴിലാളിയായ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കടയ്ക്കാവൂരിലെ ഓവർ ബ്രിഡ്ജിനു സമീപത്തായാണ് സംഭവം നടന്നത്. അഞ്ചുതെങ് സ്വദേശിയായ ഫിലോമിനയെ ബൈക്കിലെത്തിയ യുവാക്കൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. മൽസ്യ കച്ചവടത്തിന് കടയ്ക്കാവൂരിൽ എത്തിയതായിരുന്നു ഫിലോമിന.
അപകടത്തിൽ പരുക്കേറ്റ ഫിലോമിന 15 മിനിറ്റോളം നടുറോഡിൽ കിടന്നു. അതുവഴി നിരവധി വാഹനങ്ങൾ കടന്നുപോയെങ്കിലും ഒന്നും നിർത്തിയില്ല. സർക്കാർ വാഹനവും ഇതുവഴി കടന്നുപോയെങ്കിലും നിർത്തിയില്ല. ഒടുവിൽ വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് ഫിലോമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#WATCH Kadakkavoor:A 65-year-old woman hit by a vehicle kept lying injured on a busy road for several minutes, was later taken to hospital in a Police car. The accused driver has been arrested #Kerala (video source: unverified) pic.twitter.com/WAr719Wr7P
— ANI (@ANI) March 28, 2018
ബൈക്ക് ഓടിച്ചിരുന്ന അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us