സന: യെമൻ പൗരനായ ഭർത്താവിനെ മലയാളി യുവതി വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി. യെമനിലെ അൽദെയ്ദ് എന്ന സ്ഥലത്താണ് കൊലപാതകം നടന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. യെമനിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയെ സ്ഥലത്ത് നിന്നും കാണാതായിട്ടുണ്ട്.
വെട്ടി നുറുക്കപ്പെട്ട മൃതദേഹം താമസസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുളളവര്‍ പരാതിപ്പെട്ട പ്രകാരം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം കാണാതായ യുവതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.