തിരുവനന്തപുരം: ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാൻ കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമസഭാ സബ്‌ജ‌ക്‌ട് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

ഇതനുസരിച്ച് പഴവര്‍ഗങ്ങൾ, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്‌കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

Read Also: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊരു സന്തോഷ വാർത്തയുമായി കൊച്ചി മെട്രോ

സംസ്ഥാന ജൂനിയർ അത്‌ലറ്റി‌ക് മീറ്റിനിടെ ഹാമർ തലയിൽ വീണു മരിച്ച അഫീൽ ജോൺസന്റെ കുടുംബത്തിനു പത്ത് ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കുക.

Read Also: ഓൺലൈനിൽ ദീപാവലി ആഘോഷം; വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്

പാലാരിവട്ടം മേൽപ്പാലം പുനർനിർമ്മാണം ഡിഎംആർസി (ഡൽഹി മെട്രോ റെയിൽ സർവീസ്) ക്ക് നൽകാനും ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. പാലം പുതുക്കി പണിയണമെന്ന ഡിഎംആര്‍സി (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദ‌ഗ്‌ധ സമിതി ശുപാർശ ചെയ്‌തത്. ഇത് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.