തിരുവനന്തപുരം: രണ്ടാംഘട്ടത്തിൽ കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ്(ഓക്സ്ഫോർഡ്-അസ്ട്രസെനക) വാക്‌സിൻ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. ബുധനാഴ്ച എറണാകുളത്തും തിരുവന്തപുരത്തും എയർപോർട്ടുകളിൽ വാക്‌സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ 4,33,500 ഡോസ് വാക്‌സിനുകളാണ് കേരളത്തിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്. ആദ്യദിനം 8062 പേരും ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച 57 പേരും തിങ്കളാഴ്ച 7891 പേരുമാണ് വാക്സിനെടുത്തത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്. ഇതോടെ ആകെ 24,558 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.

Read More: കോവിഡ് വാക്സിൻ ആരെല്ലാം സ്വീകരിക്കരുത്, എന്തുകൊണ്ട്?

തൃശൂരിലാണ് ഇന്ന് കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചത്. 759 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.
തിരുവനന്തപുരം 551, കൊല്ലം 655, പത്തനംതിട്ട 604, കോട്ടയം 580, ഇടുക്കി 626, ആലപ്പുഴ 523, എറണാകുളം 701, തൃശൂര്‍ 759, പാലക്കാട് 709, മലപ്പുറം 662, കോഴിക്കോട് 571, കണ്ണൂര്‍ 632, വയനാട് 491, കാസര്‍ഗോഡ് 484, എന്നിങ്ങനെയാണ് മൂന്നാം ദിനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

ഇതുവരെ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 4,59,853 പേരാണ് വാക്‌സിനായി രജിസ്റ്റർ ചെയതത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,259 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,83,393 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 17, പത്തനംതിട്ട 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.