തിരുവനന്തപുരം: ആർഎസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരളം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്രെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ ചെറുക്കുമെന്നും , രാഷ്ട്രീയമായി തങ്ങളെ എതിർക്കുന്നവരും ആർഎസ്എസിനെ പ്രതിരോധിക്കാൻ ഒന്നിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ കലാപം ഉണ്ടാക്കാനുളള യാത്രയാണ് ബിജെപി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ പടപ്പുറപ്പാടിന്റെ മുന്നില്‍ വിറങ്ങലിച്ച് പോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ