Latest News

ഇന്നും നാളെയും ലോക്ക്ഡൗൺ; ഇളവുകൾ തിങ്കളാഴ്ച മുതൽ

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. കൂടുതൽ ഇളവുകൾ നൽകിയേക്കും

Kerala, Lockdown, Kochi

തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായുള്ള വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും നാളെയും തുടരും. ആവശ്യസേവനങ്ങൾ മാത്രമാകും ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടാവുക. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ മുതൽ തുടരും.

രണ്ടു ദിവസം കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല. അതേസമയം, ആവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയ കൊച്ചി മെട്രോ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെ സർവീസ് നടത്തും. മദ്യവിൽപ്പനശാലകൾ അടഞ്ഞു കിടക്കും. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.

ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.

Read Also: കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും

സമ്പൂർണ ലോക്ക്ഡൗൺ ആണെങ്കിലും ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കാം. നിത്യപൂജകൾക്കും മാനദണ്ഡങ്ങൾ പാലിച്ച് സമീപവാസികൾക്ക് ദർശനത്തിനും പ്രാർഥനയ്ക്കും അനുമതിയുണ്ട്.

അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. കൂടുതൽ ഇളവുകൾ നൽകിയേക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weekend lockdown restrictions

Next Story
അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മൊബൈൽ മോഷണ സംഘം; രണ്ടു പേർ അറസ്റ്റിൽMigrant Worker From Bihar Dragged by bike in Kerala, Migrant Worker Attacked in Kerala, Bihar Worker Attacked in Kerala, അതിഥി തൊഴിലാളി, Kozhikode, Elettil Vattoli, Elettil, എളേറ്റിൽ, എളേറ്റിൽ വട്ടോളി, കോഴിക്കോട്, kerala news, kozhikode news, malayalam news, news in malayalam, വാർത്ത, കോഴിക്കോട് വാർത്ത, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com