scorecardresearch

ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് അഞ്ചു ജില്ലകളിലാണ് പതിനായിരത്തിലധികം പേര്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്

ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാരാന്ത്യ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തനാനുമതി. നാളെ മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ തുടരും.

രണ്ടു ദിവസം പൊതുഗതാഗതം ഉണ്ടാവുകയില്ല. കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. മദ്യ വിൽപനശാലകളും രണ്ടു ദിവസം അടഞ്ഞു കിടക്കും. ഹോട്ടലുകളിൽ നിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം.

ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസവും പുതിയ രോഗബാധിതരുടെ എണ്ണം 12,000 കടന്നു. ടി.പി.ആര്‍ പത്തു ശതമാനത്തില്‍ മുകളില്‍ തന്നെ തുടരുകയാണ്. ഇന്നലെ 10.22 ശതമാനമായിരുന്നു ടി.പി.ആര്‍.

സംസ്ഥാനത്ത് അഞ്ചു ജില്ലകളിലാണ് പതിനായിരത്തിലധികം പേര്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്. രോഗവ്യാപനം രൂക്ഷമായി തുടര്‍ന്ന എറണാകുളം ജില്ലയില്‍ 13,000 ലധികം സജീവ കേസുകളുണ്ട്. പ്രതിദിന രോഗികള്‍ എന്നും ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരമാണ് തൊട്ടു പിന്നില്‍. വയനാട് മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നത്.

Also Read: പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weekend lockdown relaxations from tomorrow