കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്

Rain , Monsoon, Umbrella, മഴ , Iemalayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

ശക്തമായ മഴയെ തുടർന്ന് അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അകമ്പാടം ഭാഗത്തു നിന്നും 36 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കനത്ത മഴയെ തുടർന്ന് മൂന്നാർ പൊലീസ് ക്യാന്റീനിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടർന്ന് മൂന്നാറിലേക്കുള്ള വാഹനങ്ങൾ പഴയ മൂന്നാർ ബൈപ്പാസു വഴിയാണ് തിരിച്ചു വിടുന്നത്. കാലവർഷം ശക്തി പ്രാപിച്ചതിനെ തുടന്ന് ഇടുക്കിയിൽ ഞായറാഴ്ച വരെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറുവരെയാണ് നിരോധനമുള്ളത്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂലൈ 26 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി വരെ 2.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്
  • ജൂലൈ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • ജൂലൈ 26: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്
  • ജൂലൈ 27: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

Also read: ആശങ്കയായി കോവിഡ്; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, ഇന്നും നാളെയും ലോക്ക്ഡൗൺ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather updates yellow alert in six districts

Next Story
ആശങ്കയായി കോവിഡ്; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, ഇന്നും നാളെയും ലോക്ക്ഡൗൺKerala, Lockdown, Kochi
The moderation of comments is automated and not cleared manually by malayalam.indianexpress.com