Latest News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

Rain, Monsoon
മഴയെ തുടര്‍ന്ന് എറണാകുളം നോർത്ത് പരമാര റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോള്‍. ഫൊട്ടോ: നിതിന്‍ ആര്‍.കെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ആഗസ്റ്റ് 07 : ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ.
ആഗസ്റ്റ് 11 : ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ആഗസ്റ്റ് 07 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്.
ആഗസ്റ്റ് 08 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ.
ആഗസ്റ്റ് 10 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ.
ആഗസ്റ്റ് 11 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Also Read: ‘സ്വന്തം ജനതയെ ശത്രുവാക്കി ഭരണകൂടം യുദ്ധം ചെയ്യുന്നു:’ നടാഷ നാർവാൽ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather updates yellow alert in nine districts

Next Story
സപ്‌ളൈകോ: സബ്‌സിഡി ഉൽപന്നങ്ങൾ വാങ്ങാൻ റേഷൻ കാർഡ് ഉടമ പോകേണ്ടതില്ലSupplyco, Ration Card, GR Anil, Subsidy, സപ്ലൈക്കോ, സബ്സിഡി. റേഷൻ കാർഡ്, kerala news, malayalam News, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com