സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യൊല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളില്‍ മഴ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 04-09-2021: കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
  • 05-09-2021: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
  • 06-09-2021: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
  • 07-09-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

നാളെ മുതല്‍ ചൊവ്വാഴ്ച വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.

ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോടുചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ തെക്ക്- പടിഞ്ഞാറ്, മധ്യ- പടിഞ്ഞാറൻ അറബിക്കടലിലും സമാന കാലാവസ്ഥയായിരിക്കും.

Also Read: ക്വാറന്റൈന്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് നിര്‍ദേശം; നിയന്ത്രണങ്ങള്‍ തുടരും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather updates yellow alert in five districts tomorrow

Next Story
Kerala Lottery Karunya KR-514 Result: കാരുണ്യ KR-514 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com