Latest News

സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് 19-ാം തീയതി വരെ മഴ തുടരും

Rain , Monsoon, Umbrella, മഴ , Iemalayalam

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയായി തന്നെ തുടരുന്നു. വരും മണിക്കൂറില്‍ മഴ കൂടുതല്‍ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

കേരള തീരത്ത് (പൊഴിയൂർ മുതൽ കാസർഗോഡ് വരെ) ജൂൺ 16 രാത്രി 11.30 വരെ 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജൂണ്‍ 18 വരെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂൺ 16 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • ജൂൺ 17 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
  • ജൂൺ 18 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
  • ജൂൺ 19 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നുണ്ട്. ജില്ലയില്‍ ഇത്തരം പ്രദേശങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. സംസ്ഥാനത്ത് 115 മില്ലി മീറ്റര്‍ മഴ വരെയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

Also Read: ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍; തീവ്രബാധിത മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather updates yellow alert in 11 districts

Next Story
ലോക്ക്ഡൗൺ ഇളവുകൾ നാളെ മുതൽ; തീവ്രബാധിത മേഖലകളിൽ സമ്പൂർണ നിയന്ത്രണംlockdown,semi lock down,covid,covid 19,കൊവിഡ്,സെമി ലോക്ക് ഡൌണ്,കൊവിഡ് 19,കൊവിഡ് വാക്സിനേഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com