Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത അഞ്ച് ദിവത്തേക്കാണ് മഴ ശക്തിയോടെ തുടരാൻ സാധ്യത.

Rain, Kerala Weather

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പ്രളയകാലത്ത് മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവയുണ്ടായ മേഖലകളിലെ ജനങ്ങളോട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 11-06-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • 12-06-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • 13-06-2021: കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 14-06-2021: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Also Read: വാക്സിന്‍ വില പുനക്രമീകരിക്കാന്‍ കേന്ദ്രം; നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather updates till sunday

Next Story
ഡിജിറ്റല്‍ വിവേചനമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രിCM Pinarayi Vijayan Press Meet, CM Covid Press Meet, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള
The moderation of comments is automated and not cleared manually by malayalam.indianexpress.com