Latest News

തിങ്കളാഴ്ച വരെ കനത്ത മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഓഗസ്റ്റ് 28: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
  • ഓഗസ്റ്റ് 29: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഓഗസ്റ്റ് 28: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
  • ഓഗസ്റ്റ് 29: പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ്.
  • ഓഗസ്റ്റ് 30: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ തിങ്കളാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിലും സമാന കാലാവസ്ഥയായിരിക്കും. മേൽപറഞ്ഞ ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലെന്നും നിര്‍ദേശമുണ്ട്.

Also Read: കോവിഡ്: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather updates orange alert six districts

Next Story
വാഹന കൈമാറ്റത്തിന് ബാങ്ക് എൻഒസിക്കു വേണ്ടി ഇനി അലയേണ്ട: മന്ത്രി ആന്റണി രാജുantony raju, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com