തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച മുതൽ വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.നാല് ജില്ലകളിൽ അന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലും കനത്ത മഴ തുടരും.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 22: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 23: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
- ഒക്ടോബര്‍ 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്
- ഒക്ടോബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
അതേസമയം, മഴ കുറഞ്ഞു, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഇടുക്കി ഡാമിന്റെ തുറന്ന മൂന്ന് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. രണ്ടാം ഷട്ടറും നാലാം ഷട്ടറുമാണ് അടച്ചത്. മൂന്നാം ഷട്ടർ 40 സെന്റിമീറ്റർ ആയി ഉയർത്തി സെക്കന്റിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ഡാമിൽ ഇന്നലെ രാത്രി പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്ന് രാവിലെ പിൻവലിച്ചിരുന്നു. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ 2398.08 അടി ആയിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി 2398.30 അടി ആയി ഉയർന്നിരുന്നു. പുതുക്കിയ റൂൾ കർവ് പ്രകാരം നിലവിൽ ഇടുക്കി ഡാമിൽ അനുവദ നീയമായ ജലനിരപ്പ് 2399.31 അടിയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് രാവിലെയോടെ ജലനിരപ്പിൽ കുറവുണ്ടായതോടെയാണ് റെഡ് അലർട്ട് പിൻവലിച്ചത്.
Also Read:കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; ബൽറാമും ശക്തനും സജീന്ദ്രനും പൗലോസും വൈസ് പ്രസിഡന്റുമാർ