Live

Kerala Weather: ശനിയാഴ്ച വരെ അതിതീവ്ര മഴ; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വെള്ളപ്പൊക്കം

Kerala Rain Updates, കാലാവസ്ഥ മുന്നറിയിപ്പ്, Heavy Rain, ശക്തമായ മഴയ്ക്ക് സാധ്യത, Yellow Alert, യെല്ലോ അലര്‍ട്ട്, Yellow Alert in two districts, Pathanamthitta, Idukki, Latest Malayalam News, IE Malayalam, ഐഇ മലയാളം
കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 12: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 13: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 14: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • ഒക്ടോബര്‍ 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
  • ഒക്ടോബര്‍ 13: ആലപ്പുഴ, കോട്ടയം.
  • ഒക്ടോബര്‍ 14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 15: കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 16: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ കണ്‍ട്രോള്‍ റൂമുകൾ ആരംഭിച്ചു. സംസ്ഥാന തലത്തിലും ജില്ല, താലൂക്ക് തലങ്ങളിലുമുള്ള കൺട്രോൾ റൂമുകളിലേക്ക് ടോൾഫ്രീ നമ്പർ വഴി ബന്ധപ്പെടാം.

1070, 1079 എന്നീ നമ്പറുകൾ വഴി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻററിലുള്ള സംസ്ഥാന കൺട്രോൾ റൂമുകളിലേക്കും 1077 എന്ന നമ്പർ വഴി ഓരോ ജില്ലയിലും അതത് ജില്ലയിലെ ദുരന്ത നിവാരണ അതോറിറ്റി ഓഫിസിലേേക്കും ബന്ധപ്പെടാം.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. കോഴിക്കോട് നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും വലിയ തോതിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലും വെള്ളം കയറിത്തുടങ്ങിയതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. കോഴിക്കോട് ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം തുറന്നു.

Kerala Rain Updates, കാലാവസ്ഥ മുന്നറിയിപ്പ്, Heavy Rain, ശക്തമായ മഴയ്ക്ക് സാധ്യത, Yellow Alert, യെല്ലോ അലര്‍ട്ട്, Yellow Alert in two districts, Pathanamthitta, Idukki, Latest Malayalam News, IE Malayalam, ഐഇ മലയാളം
കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട്

തൃശൂരില്‍ ശക്തമായ മഴ മൂലം ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങുകയും പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകുകയും ചെയ്തു. പെരിങ്ങള്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മൂന്നിടങ്ങളിലാണ് മരം വീണ് ഗാതാഗതം തടസപ്പെട്ടത്. മണ്ണാര്‍ക്കാട്-അഗളി മേഖലകളില്‍ റോഡിലേക്ക് പാറകള്‍ ഒഴുകിയെത്തി. ഇത് നീക്കം ചെയ്യാനുള്ള ശ്രമം അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കഞ്ചിക്കോട് നെന്മാറ പ്രദേശങ്ങളില്‍ നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലായി വ്യാപക നാശനഷ്ടം ഉണ്ടായി.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാല് മരണം സംഭവിച്ചു. മലപ്പുറം കരിപ്പൂർ മുണ്ടോത്തുപാടത്ത് പുലര്‍ച്ചെ അഞ്ച് മണിയോടെ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. കരിപ്പൂര്‍ ചേന്നാരി മുഹമ്മദ് കുട്ടിയുടെയും സുമയ്യയുടെയും മക്കളായ റിയാന ഫാത്തിമ(എട്ട്), ലുബാന ഫാത്തിമ(ഏഴു മാസം) എന്നിവരാണ് മരിച്ചത്. കൊല്ലം തെന്മല നാഗമലയില്‍ തോട്ടില്‍ വീണ് ഒരാളും മരിച്ചു. നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജാണ് മരിച്ചത്.

Also Read: മഴ തുടരുന്നു; മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

Live Updates
4:50 (IST) 12 Oct 2021
കോഴിക്കോട് ജില്ലയില്‍ 15 ക്യാമ്പുകള്‍ തുറന്നു

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഇടങ്ങളിലായി 15 ക്യാമ്പുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 14 ക്യാമ്പും കൊയിലാണ്ടി താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. 418 പേരാണ് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്നത്.

കോഴിക്കോട് താലൂക്കില്‍ കച്ചേരി, പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, ചേവായൂര്‍, വളയനാട്, കസബ, കുറ്റിക്കാട്ടൂര്‍, വേങ്ങേരി വില്ലേജുകളിലാണ് ക്യാമ്പ് തുറന്നത്. കൊയിലാണ്ടി താലൂക്കില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോതമംഗലം ജി.എല്‍പി സ്‌കൂളില്‍ ഒരു ക്യാമ്പ് തുറന്നു.

3:05 (IST) 12 Oct 2021
കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ കണ്‍ട്രോള്‍ റൂമുകൾ ആരംഭിച്ചു. സംസ്ഥാന തലത്തിലും ജില്ല, താലൂക്ക് തലങ്ങളിലുമുള്ള കൺട്രോൾ റൂമുകളിലേക്ക് ടോൾഫ്രീ നമ്പർ വഴി ബന്ധപ്പെടാം.

1070, 1079 എന്നീ നമ്പറുകൾ വഴി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻററിലുള്ള സംസ്ഥാന കൺട്രോൾ റൂമുകളിലേക്കും 1077 എന്ന നമ്പർ വഴി ഓരോ ജില്ലയിലും അതത് ജില്ലയിലെ ദുരന്ത നിവാരണ അതോറിറ്റി ഓഫിസിലേേക്കും ബന്ധപ്പെടാം.

1:25 (IST) 12 Oct 2021
എമർജൻസി കിറ്റിൽ ഉണ്ടാകേണ്ടത് എന്തൊക്കെ?

1:24 (IST) 12 Oct 2021
ഒക്ടോബർ 12 മുതൽ 15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഒക്ടോബർ 12 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

11:13 (IST) 12 Oct 2021

കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട്

11:06 (IST) 12 Oct 2021
അവധി ദിവസങ്ങളില്‍ ഓഫീസ് തുറക്കണം

വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും അവധി ദിവസങ്ങളായ ഒക്‌ടോബര്‍ 14, 15, 17 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ എ ഗീത നിർദേശം നൽകി. സ്ഥാപന മേധാവികള്‍ കലക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അവധിയെടുക്കരുത്

10:55 (IST) 12 Oct 2021
ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലീസിന് നിർദ്ദേശം

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

10:53 (IST) 12 Oct 2021

ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പറവൂർ താലൂക്കിലെ വെള്ളക്കെട്ടുണ്ടാക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നു.

9:08 (IST) 12 Oct 2021
റോഡ് തകര്‍ന്ന് അപകടം

കോഴിക്കോട് മാത്തറ ഒളവണ്ണ പഞ്ചായത്ത് ഓഫീസ് – കളത്തിങ്ങൽ റോഡ് ടിപ്പർ ലോറിയിൽ മിനി ജെ.സി.ബി കൊണ്ടു പോകുമ്പോൾ റോഡ് തകര്‍ന്ന് അപകടം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ടിപ്പർ ലോറിയും ജെ.സി.ബിയും വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ജെ.സി.ബി ഡ്രൈവറും ചാടി രക്ഷപ്പെട്ടു. കളത്തിങ്കൽ ഷാഹിദിൻ്റെ വീടിനു മുകളിലേക്കാണ് മറിഞ്ഞത്.

8:36 (IST) 12 Oct 2021
മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

തൃശൂരില്‍ മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രി കെ. രാജന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

8:24 (IST) 12 Oct 2021
മഴ തുടരുന്നു; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം തുറന്നു.

8:04 (IST) 12 Oct 2021
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
  • ഒക്ടോബര്‍ 13: ആലപ്പുഴ, കോട്ടയം.
  • ഒക്ടോബര്‍ 14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 15: കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 16: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • 8:03 (IST) 12 Oct 2021
    ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 12: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 13: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 14: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • ഒക്ടോബര്‍ 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • 7:26 (IST) 12 Oct 2021
    ശിരുവാണി ഡാമിലെ റിവർ സ്ല്യൂയിസ് ഷട്ടർ 50 സെന്റീ മീറ്ററാക്കി ഉയർത്തും

    പാലക്കാട് ശിരുവാണി ഡാമിലെ റിവർ സ്ല്യൂയിസ് ഷട്ടർ 50 സെന്റീ മീറ്ററാക്കി ഉയർത്തുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. റിവർ സ്ല്യൂയിസ് ഷട്ടർ നിലവിൽ 20 സെന്റീ മീറ്ററാണ് തുറന്നിരിക്കുന്നത് (30 സെന്റീമീറ്റർ കൂടിയാണ് ഉയർത്തുക). ഡാമിന്റെ നിലവിലെ ജലനിരപ്പ് 876.82 മീറ്റർ ആയിട്ടുണ്ട്. ശിരുവാണി, ഭവാനി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

    7:16 (IST) 12 Oct 2021
    മീങ്കര ഡാം തുറക്കാൻ സാധ്യത

    പാലക്കാട് മീങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ മീങ്കര ഡാമിന്റെ ഷട്ടറുകൾ ഏതുസമയവും തുറക്കാൻ സാധ്യതയുള്ളതായി ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 156.09 മീറ്ററാണ്. പരമാവധി ജലനിരപ്പ് 156.36 മീറ്ററാണ്. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

    6:56 (IST) 12 Oct 2021
    അതിരപ്പിള്ളിയില്‍ ജാഗ്രതാ നിര്‍ദേശം

    കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇന്നത്തെ ദൃശ്യങ്ങള്‍.

    6:44 (IST) 12 Oct 2021
    തൃശൂരില്‍ കനത്ത മഴ തുടരുന്നു

    ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചാലക്കുടിയുടെ അവസ്ഥ വിലയിരുത്തുന്നതിനായി ജില്ല കലക്ടർ ഹരിത വി കുമാർ ചാലക്കുടി താലൂക്ക് ഓഫീസിൽ എത്തി ഉദ്യോഗസ്ഥരായി ചർച്ച നടത്തുന്നു. ജില്ലയിലെ 7 താലൂക്കുകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. റവന്യൂ മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേർന്ന് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തും

    6:23 (IST) 12 Oct 2021
    ആറ് പേരെ രക്ഷപ്പെടുത്തി

    മലപ്പുറം താനൂർ വില്ലേജിൽ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു കുടുംബത്തിലെ ആറു പേരെ ഫയർഫോഴ്‌സും ട്രോമകെയർ അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂർ ശോഭപറമ്പ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി

    6:10 (IST) 12 Oct 2021
    അട്ടപ്പാടി ചുരത്തില്‍ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു

    ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയില്‍ അട്ടപ്പാടി ചുരം റോഡില്‍ പൊട്ടി വീണ പാറക്കല്ലുകള്‍ നീക്കി. ഇതോടെ ഗതാഗതം ഭാഗീകമായി പുനസ്ഥാപിക്കാന്‍ സാധിച്ചു. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ചെ മുതല്‍ പാറക്കല്ലുകള്‍ നീക്കാനുള്ള ശ്രമത്തിലായിരുന്നു.

    6:03 (IST) 12 Oct 2021
    മഴക്കെടുതിയില്‍ മൂന്ന് മരണം

    സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ മൂന്ന് മരണം. മലപ്പുറം കരിപ്പൂർ മുണ്ടോത്തുപാടത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. കരിപ്പൂര്‍ ചേന്നാരി മുഹമ്മദ് കുട്ടിയുടെയും സുമയ്യയുടെയും മക്കളായ റിയാന ഫാത്തിമ(എട്ട്), ലുബാന ഫാത്തിമ(ഏഴു മാസം) എന്നിവരാണ് മരിച്ചത്. കൊല്ലം തെന്മല നാഗമലയില്‍ തോട്ടില്‍ വീണ് ഒരാളും മരിച്ചു. നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജാണ് മരിച്ചത്.

    5:35 (IST) 12 Oct 2021
    അതിരപ്പിള്ളിയിലേക്കുള്ള യാത്രകൾ ഒഴിവാക്കുക

    അതിരപ്പിള്ളി റൂട്ടിൽ കാഞ്ഞിരപ്പിള്ളിയിൽ ഡ്രീംവേൾഡ് പാർക്കിന്റെ ഭാഗത്ത് വെള്ളം കയറിയതിനാൽ അതിരപ്പിള്ളിയിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. തുമ്പൂർമുഴി ഗാർഡനും മുങ്ങിയിട്ടുണ്ട്.

    5:32 (IST) 12 Oct 2021
    ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നു

    പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകളിൽ നിന്നും വെള്ളം തുറന്ന് വിട്ടതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നു

    Web Title: Kerala weather updates flood in kozhikode malappuram thrissur districts

    The moderation of comments is automated and not cleared manually by malayalam.indianexpress.com
    X