തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴഴയ്ക്ക് സാധ്യത. ഇടുക്കി ഉള്‍പ്പെടെ വിവിധ ജില്ലകളുടെ മലയോര മേഖലകളിലാണ് മഴ ലഭിക്കുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം 30 -40 സാുവ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നാണ് നിര്‍ദേശം.
നാല് ജില്ലകളില്‍ ഉയര്‍ന്നതാപനില മുന്നറിയിപ്പുമുണ്ട്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ത്ഥഇ വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ത്ഥഇ വരെയും (സാധാരണയെക്കാള്‍ 2 ത്ഥഇ 4 ത്ഥഇ കൂടുതല്‍ ) താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറത്തിറക്കിയ കാലവസ്ഥാ പ്രവചനം പ്രകാരം വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ തുടരും. അതേസമയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ ലഭിച്ചേക്കില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ന് ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.